help

കല്ലറ:ഇന്ദിരാ ചാരിറ്റബിൾ സൊസൈറ്റി ചികിത്സയ്ക്ക് വകയില്ലാതെ ബുദ്ധിമുട്ടുന്ന അഷ്റഫിന് ചികിത്സാ സഹായം നൽകി. പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയാണ് വസതിയിലെത്തി സൊസൈറ്റിയുടെ അൻപതിനായിരം രൂപ അഷ്റഫിന് കൈമാറിയത്.ഇന്ദിരാ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്ള,കല്ലറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശിവദാസൻ,കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് നിസാമുദ്ദീൻ,പാങ്ങോട് വിജയൻ,പ്രവാസി കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നൗഷാദ് താഴെ പാങ്ങോട്,ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ ഷിയാസ് കൊച്ചാലുംമൂട്,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ താഴെ പാങ്ങോട്,ഷെരീഫ്,ഷാൻ പാങ്ങോട്,ഷാജി, ശിഹാബുദ്ദീൻ,ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.