sil

വെഞ്ഞാറമൂട്:കണിയാപുരം സബ് ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ബി.ആർ.സി കണിയാപുരം സംഘടിപ്പിച്ച ഏകദിന സർഗാത്മക ശില്പശാല കാട്ടായിക്കോണം മോഡൽ യു.പി എസിൽ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടായിക്കോണം മോഡൽ യു.പി.എസ് എച്ച്.എം നഹാസ് അദ്ധ്യക്ഷത വഹിച്ചു. കണിയാപുരം ബി.പി.സി ഉണ്ണികൃഷ്ണൻ പാറക്കൽ സ്വാഗതവും പരിശീലകൻ സതീഷ് നന്ദിയും പറഞ്ഞു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ബീന ക്യാമ്പ് വിശദീകരണം നടത്തി. അദ്ധ്യാപകരായ സുനിൽകുമാർ,ബി.ആർ.സി പരിശീലകൻ രാജേഷ് ലാൽ,ശ്രീജ,രമ്യ എൽ രാജു,ദിനേശ് എന്നിവർ സംസാരിച്ചു.