ബാലരാമപുരം:ബാലരാമപുരം വണികവൈശ്യ മുത്താരമ്മൻ ദേവസ്ഥാനത്തെ അമ്മൻകൊട മഹോത്സവം 23ന് തുടങ്ങി പൊങ്കാലയോടെ 27ന് സമാപിക്കും. 23ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,​ 9ന് ദീപാരാധന,​ ഉച്ചക്ക് 12ന് അന്നദാനം,​വൈകിട്ട് 5.15ന് സർവ്വൈശ്യര്യ പൂജ,​രാത്രി 9ന് നൃത്തസന്ധ്യ,​ 24ന് രാവിലെ 9ന് ദീപാരാധന,​ ഉച്ചക്ക് 12ന് അന്നദാനം,വൈകിട്ട് 6.30 ന് ദീപാരാധന,​7.30 ന് നൃത്തനൃത്ത്യങ്ങൾ,​ 25 ന് ഉച്ചക്ക് 12 ന് അന്നദാനം,​വൈകിട്ട് 6 ന് വിൽപ്പാട്ട്,​ 6.30ന് ദീപാരാധന,​7ന് നെയ്യാണ്ടിമേളം,​12 ന് അമ്മൻകുടിയിരുത്ത്,​ 26 ന് രാവിലെ 8 ന് തലയൽ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ നിന്നും കാവടി എഴുന്നെള്ളത്ത്,​ 11 ന് അഭിഷേകവും കളഭം ചാർത്തി പൂജയും,​12ന് നെയ്യാണ്ടിമേളം,​ ഉച്ചക്ക് 2.30 ന് പുഷ്പപൂജയും അലങ്കാര ദീപാരാധനയും,​വൈകിട്ട് 5.30 ന് കുംഭം എഴുന്നെള്ളത്ത്,​ രാത്രി 7 ന് ദീപാരാധന,​ 7.30 ന് ഊ‌ർവലം,​ രാത്രി 12 ന് മഹാനിവേദ്യമായ ഊട്ട്,​ 27ന് രാവിലെ 8.30 മുതൽ 11.30 വരെ മത്സര നെയ്യാണ്ടിമേളം,​ 9 ന് പൊങ്കാല,​ 12ന് സമഹസദ്യ,വൈകിട്ട് 3 ന് പുഷ്പപൂജയും അലങ്കാര ദീപാരാധനയും,​ 4 ന് മഞ്ഞൾനീരാട്ട്,​വൈകിട്ട് 6.30ന് സന്ധ്യാദീപാരാധന,​രാത്രി 7ന് അനുമോദന സമ്മേളനത്തിൽ എസ്.എസ്.എൽ.സി,​പ്ലസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കും.ഡോ.എ.ചെല്ലകുമാർ മുഖ്യാതിഥിയായിരിക്കും.