പൂവാർ: യുണൈറ്റഡ് ചർച്ച് ഇന്റർനാഷണലിന്റെ ഭാഗമായുള്ള പനതപുരം സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വേദശാസ്ത്ര പ്രഭാഷണ പരമ്പരയ്ക്ക് തുടക്കംക്കുറിച്ചു.യു.സി.ഐ കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ഹേഹകാം പ്രേംദാസ് സ്വാമി ദാസ് യഹൂദി മുഖ്യ പ്രഭാഷണം നടത്തി.

യു.സി.ഐ ആർച്ച് ബിഷപ്പ് ഡോ. പനതപുരം മാത്യൂ സാം അദ്ധ്യക്ഷത വഹിച്ചു. ബേബി എബ്രഹാം, ജോണി, ഡോ.എയ്ഞ്ചലോ മാത്യൂ, അരുൺ മോഹൻ തങ്കയ്യ, ഡോ.ആസ്റ്റിൻ റോയ് തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, അരുമാനൂർ ആമ്പാടി കമ്യൂണിക്കേഷൻസ് പുറത്തിറക്കിയ ഈസ്റ്റർ ഗാന സി.ഡി ആർച്ച് ബിഷപ് ഡോ.മാത്യൂ സാം, പ്രേംദാസ് സ്വാമി ദാസ് യഹൂദിക്ക് ആദ്യ കോപ്പി നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ ജി.എൽ.അനിൽ നാഥ്, സമന്തഭദ്രം മാർക്കറ്റിംഗ് മാനേജർ ശ്രീകുമാർ, അരുമാനൂ ർ ദിലീപ്, പ്രൊഫ. രാജലക്ഷ്മി, ഡോ.മാധവി ദേവ് തുടങ്ങിയവർ പങ്കെടുത്തു.