തിരുവനന്തപുരം: അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള, പൂവാർ പഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് ഉപതിരഞ്ഞെടുപ്പ് മേയ് 17 ന് .

ഇന്നു മുതൽ ഏപ്രിൽ 27 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 28 ന് . സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ്, നാമനിർദേശ പത്രികയിലെ നോമിനി, സ്ഥാനാർത്ഥി നിർദ്ദേശിക്കുന്ന ഒരാൾ എന്നിങ്ങനെ നാല് പേർക്ക് സൂക്ഷ്മപരിശോധനാ വേളയിൽ പ്രവേശനം അനുവദിക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30. അന്ന് വൈകിട്ട് മൂന്ന് മണിക്കു ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ചിഹ്നം അനുവദിക്കും. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഡോ.നവ്‌ജ്യോത് ഖോസ അദ്ധ്യക്ഷയായിരുന്നു.