ard

ആര്യനാട്:കെ റെയിൽ അല്ല കേരളം മതിയെന്ന് ആഹ്വനം ചെയ്ത് യൂത്ത് കോൺഗ്രസ് ആര്യനാട്ട് പ്രതീകാത്മക കുറ്റി സ്ഥാപിച്ച് കെ റെയിലിനെതിരെ പ്രതിഷേധം അറിയിച്ച് ധർണ നടത്തി.ആര്യനാട് വില്ലേജ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീഷ് ഷാ പാലോട് ഉദ്‌ഘാടനം ചെയ്തു.സുധീഷ് ഷാ പാലോട്,ജില്ലാ സെക്രട്ടറി റമീസ് ഹുസൈൻ,കെ.കെ.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു.യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രാഹുൽ അദ്ധ്യക്ഷത വഹിച്ചു.