df

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജിയണിനെ വീണ്ടും തിരഞ്ഞെടുത്തത്. നേരത്തേ അമേരിക്ക, ബ്രിട്ടൻ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം യു.എസ്.ടി നേടിയിരുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യു.എസ്.ടിയുടെ പ്രധാന കേന്ദ്രമായി മാറാൻ യു.എസ്.ടി ഇന്ത്യക്ക് കഴിഞ്ഞതായി സി.ഇ.ഒ മനു ഗോപിനാഥ് പറഞ്ഞു. ബിസിനസ് കൾച്ചർ അവാർഡ്‌സിന്റെ ഓഫീസ് ഒഫ് വാല്യൂസ് ആൻഡ് കൾച്ചർ അവാർഡ്, എക്‌സ്ംപ്ലർ ഒഫ് ഇൻക്ലൂഷൻ അവാർഡ് അടക്കമുള്ളവ യു.എസ്.ടിക്ക് ലഭിച്ചിട്ടുണ്ട്. 2021ൽ ഏറ്റവും മികച്ച തൊഴിലിടത്തിനുള്ള അമ്പീഷൻ ബോക്‌സിന്റെ പുരസ്‌കാരവും യു.എസ്.ടിക്ക് ലഭിച്ചിരുന്നു. ഏഷ്യ - പസഫിക് മേഖലകൾക്കായുള്ള ബ്ലൂ സീൽ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്.