
മുടപുരം: നിയമസഭാ സാമാജികനും സാഹിത്യകാരനും പാർട്ടി നേതാവും പത്രപ്രവർത്തകനുമൊക്കെയായിരുന്ന കണിയാപുരം രാമചന്ദ്രൻ കമ്യൂണിസ്റ്റുകാരനായി എതിരാളികളെ പോലും ആകർഷിക്കുന്ന നേതാവായിരുന്നുവെന്ന് മുൻമന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ദിവാകരൻ പറഞ്ഞു.സി.. പി .ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കണിയാപുരം രാമചന്ദ്രൻ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്ചാതുരിയാണ് കണിയാപുരത്തിന്റെ പ്രത്യേകത.തീക്ഷ്ണമായ വാക്കുകൾ, മൂർച്ചയേറിയ വിമർശനങ്ങൾ താളാത്മകമായ ശബ്ദവിന്യാസം, ഭാഷാശുദ്ധി തുടങ്ങി വ്യത്യസ്തമായ ശൈലി. അതുകൊണ്ടാണ് പ്രഭാഷണകലയുടെ കുലപതിയായി കണിയാപുരം രാമചന്ദ്രൻ ഇന്നും ജനമനസ്സുകളിൾ നിറഞ്ഞു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ മനോജ് ബി.ഇടമന, സോളമൻ വെട്ടുകാട്, സി.പി.ഐ ജില്ല എക്‌സിക്യുട്ടിവ് അംഗം വി. പി.ഉണ്ണികൃഷ്ണൻ, വി.ശശി എം.എൽ.എ, വസന്ത ലക്ഷ്മി, ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ്, അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.