
കാട്ടാക്കട:എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയനിലെ മന്നം മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 504 വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി.ശശിധരൻ നായർ നേതൃത്വം നൽകി.തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രോഗ്രാം കോ ഓർഡിനേറ്റർ നാരായണൻ നായർ,ആര്യനാട് ധനലക്ഷ്മി ബാങ്ക് മാനേജർ ദേവികൃഷ്ണ,പ്രതിനിധി സഭാംഗങ്ങൾ,യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ ഇൻസ്പെക്ടർ വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.