
കല്ലമ്പലം: കല്ലമ്പലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൊല്ലം കരിക്കോട് ചാത്തനാംകുളം സ്വദേശി സമീറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ സമീർ ഓട്ടോ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണംതെറ്റി ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സമീർ ഓട്ടോയിൽ രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകവേയായിരുന്നു അപകടം. ഷോൾഡറിന് പരിക്കേറ്റ സമീറിനെയും ഓട്ടോയിൽ ഉണ്ടായിരുന്ന രോഗിയെയും മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.