
വക്കം: വക്കം റൂറൽ ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റണമെന്ന് സി.പി.ഐ. വക്കം ലോക്കൽ കമ്മിറ്റി സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. ഒരു വർഷത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന വക്കം ആയൂർവേദാശുപത്രിയിലെ ഡോക്ടറുടെ നിയമനം, വക്കത്ത് നിന്നുള്ള നിറുത്തിവെച്ച കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവ്വീസുകൾ പുനരാംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മനോജ് ഇടമന ഉദ്ഘാടനം ചെയ്തു. സി.എസ്. ജയചന്ദ്രൻ, അഡ്വ: മൊഹസിൻ, വക്കം മോഹൻദാസ്, അവനവൻ ചേരി രാജു, ഡോ: സേതുലക്ഷ്മി എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.ആർ. അനിൽ ദത്തിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി ദർശനയേയും തിരഞ്ഞെടുത്തു.