തിരുവനന്തപുരം: അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് (അസ്മ) സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവനവഞ്ചേരി ഗവ. എച്ച്.എസ് എസ്.പി.സി കേഡറ്റ് പദ്ധതിപ്രകാരം നിർമ്മിച്ച ‘ആകാശം’ എന്ന ലഘു സിനിമയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. സുനിൽ കൊടുഴന്നൂരാണ് സംവിധാനം.സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഡി.എസ്.അമൽ, ബി.എസ്.അശ്വൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമ നിർമ്മിച്ച സ്കൂൾ അദ്ധ്യാപകൻ സാബു നീലകണ്ഠൻ നായർക്ക് മികച്ച അദ്ധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു പുരസ്കാരം വിതരണം ചെയ്തു. വി.എസ്. ഹരീന്ദ്രനാഥ് എം.എൽ.എ, മുൻ സ്പീക്കർ എൻ.ശക്തൻ, മുൻ മന്ത്രി പന്തളം സുധാകരൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ജി.എസ്.പ്രദീപ്, ആർ.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.