artd

വെള്ളനാട്: കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ മിത്ര നികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പദ്ധതി വൻ വിജയം. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനു വേണ്ടി പരിസ്ഥിതി സൗഹൃദ നിയന്ത്രണ മാർഗങ്ങളായ പച്ച തണൽ വല, ആവണക്കെണ്ണ അധിഷ്ഠിത ജൈവവേലി, രൂക്ഷ ഗന്ധം പരത്തുന്ന ജൈവ ഉപാധികൾ, കാട്ടുപന്നികൾക്ക് അരോചകമായ സോളാർ ലൈറ്റുകൾ എന്നിവ സംയോജിപ്പിച്ച് ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല ഭാഗത്തുള്ള മരച്ചീനി കൃഷിയിടങ്ങളിലാണ് പരീക്ഷിച്ചത്.

വിളവെടുപ്പ് ഉത്സവം വാർഡ് മെമ്പർ എസ്.വി. ശ്രീരാഗ് ഉദ്ഘാടനം ചെയ്തു.കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം പദ്ധതി വിശദീകരിച്ചു.സസ്യസംരക്ഷണ വിഭാഗം സബ്‌ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ബിന്ദു ആർ.മാത്യൂസ് കാട്ടുപന്നികൾക്കെതിരെയുള്ള വിവിധ പ്രതിരോധമാർഗങ്ങൾ വിവരിച്ചു. പഞ്ചായത്തിലെ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ഈ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിന് കൃഷി വിജ്ഞാന കേന്ദ്രത്തോടൊപ്പം പ്രവൃത്തിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ പദ്ധതി രൂപീകരണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.