tapsi

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നായകനാവുന്ന ഡൻകി എന്ന ചിത്രത്തിൽ തപ്‌സി പന്നു നായിക. രാജ് കുമാർ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനും രാജ് കുമാർ ഹിറാനിയും ആദ്യമായാണ് ഒന്നിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ് രാജ് കുമാർ ഹിറാനി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം.ഇൗവർഷം ചിത്രീകരണം ആരംഭിക്കും. അടുത്തവർഷം ക്രിസ്‌മസിന് റിലീസ് ചെയ്യും.