dd

തിരുവനന്തപുരം: രാഷ്ട്രീയ കുടിപക കൊലപാതകങ്ങളടക്കം സംസ്ഥാനത്ത് ചോര വീഴ്ത്തി ഈ വർഷം നടന്നത് 60 കൊലപാതകങ്ങൾ. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്ക് പ്രകാരമാണിത്. സ്ത്രീധന പീഡന മരണം 2 അണ്.

ജനുവരി - ഏപ്രിൽ കാലയളവിൽ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ ക്രിമിനലുകൾ കൊന്നൊടുക്കിയത് 6 പേരെയാണ്. കൊലപ്പെട്ടവരിൽ ഏറെയും സാധാരണക്കാരായ രാഷ്ട്രീയ പ്രവർത്തകരായിരുന്നു. കൊലപ്പെട്ടവരിൽ വിദ്യാർത്ഥികളുമുണ്ട്.

സംസ്ഥാനത്തേ ജനങ്ങളുടെ സൈര്യ ജീവിതത്തെ ഭീതിയിലാക്കിയാണ് ക്രിമിനലുകൾ ശക്തി പ്രാപിച്ചു വരുന്നത്. ക്രിമിനലുകളെ അമർച്ച ചെയ്യാൻ നിയമവും പരാജയപ്പെടുന്നതായി കൊലപാതക കണക്കുകൾ സൂചിപ്പിക്കുന്നു.