sudhakaran

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധവും കൊടുക്കൽ വാങ്ങലുകളുമാണ് ഇപ്പോഴുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ വ്യക്തമാവുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മാണ് എസ്.ഡി.പി.ഐയെ താലോലിച്ചത്. മതതീവ്രവാദത്തിനും അരുംകൊലകൾക്കുമെതിരെ മാനവിക ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 26ന് പാലക്കാട്ട് ശാന്തിപഥം പരിപാടി സംഘടിപ്പിക്കും.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ആപത്കരമാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ 60 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പൊലീസ് സംരക്ഷണം മുഖ്യമന്ത്രിക്കും ക്രിമിനലുകൾക്കും മാത്രമായി ചുരുങ്ങി.

രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​ ​പി.​ജെ.​കു​ര്യ​ൻ​ ​ന​ട​ത്തി​യ​ ​വി​മ​ർ​ശ​ന​വും​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​എ.​ഐ.​സി.​സി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​.​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​നേ​തൃ​ത്വ​ത്തി​ന് ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​കു​ര്യ​നു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​നേ​രി​ൽ​ക​ണ്ട് ​വി​ശ​ദ​മാ​യി​ ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ച​ത്.​ ​താ​ൻ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​കെ.​വി.​തോ​മ​സി​ന്റെ​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ല.​ ​ഒ​രു​വാ​ക്കു​ ​പോ​ലും​ ​തെ​റ്റാ​യി​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​ദി​വ​സം​പോ​ലും​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​നോ​ക്കാം,​ ​നോ​ക്ക​ട്ടെ​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.

സം​സ്ഥാ​ന​ത്ത് 35​ ​ല​ക്ഷം​പേ​രാ​ണ് ​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വ​മെ​ടു​ത്ത​ത്.​ 22​ ​ല​ക്ഷം​പേ​ർ​ ​ക​ട​ലാ​സ് ​അം​ഗ​ത്വ​വും​ 13​ ​ല​ക്ഷം​ ​ഡി​ജി​റ്റ​ൽ​ ​അം​ഗ​ത്വ​വും.​ 40​ ​ല​ക്ഷ​മാ​ണ് ​ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ഡി​ജി​റ്റ​ൽ​ ​മെ​മ്പ​ർ​ഷി​പ്പി​നോ​ടു​ ​പ​ല​രും​ ​കാ​ട്ടി​യ​ ​വൈ​മു​ഖ്യ​മാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​

കെ-റെയിൽ വിരുദ്ധ രണ്ടാംഘട്ട സമരപരമ്പരകളുടെ ഭാഗമായി 1500 കേന്ദ്രങ്ങളിൽ കേരള സംരക്ഷണ സദസ് സംഘടിപ്പിക്കും. പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. പാത പോകുന്ന മേഖലകളിൽ കെ- റെയിൽ ഇരകളെ പങ്കെടുപ്പിച്ച് ഡി.സി.സി പ്രസിഡന്റുമാർ പദയാത്ര നടത്തും.മേയിൽ 25,000 കേന്ദ്രങ്ങളിൽ സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിക്കും. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മേയ് 31നകം പ്രഖ്യാപനം നടത്തും.