തിരുവനന്തപുരം: കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ചുരുങ്ങിയ ചെലവിൽ തുടർചികിത്സ സാദ്ധ്യമാക്കുന്നതിന് വേണ്ടി കരൾ മാറ്റിവയ്‌ക്കൽ രോഗികളുടെ സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുമായി (ലിഫോക്) ചേർന്ന് കിംസ്‌ഹെൽത്ത് പുതിയ സംരംഭത്തിന് തുടക്കംക്കുറിച്ചു.
ലോക കരൾ ദിനത്തിന്റെ ഭാഗമായി കിംസ്‌ഹെൽത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനവും ലിവർ ഹെൽപ്പ്‌ലൈൻ നമ്പരിന്റെ (9539537777) പ്രകാശനവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.
ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സ്റ്റേറ്റ് ലെയ്സൻ ഓഫീസറും ജില്ലാ പ്രസിഡന്റുമായ അഡ്വ.ഡി.ഭുവനേന്ദ്രൻ നായർ,കിംസ്‌ഹെൽത്ത് എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഇ.എം.നജീബ്, കിംസ്‌ഹെൽത്ത് മെഡിക്കൽ സൂപ്രണ്ടും ട്രാൻസ്‌പ്ലാന്റ് കോ - ഓർഡിനേറ്ററുമായ ഡോ.പ്രവീൺ മുരളീധരൻ, കിംസ്‌ഹെൽത്ത് ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ.മധു ശശിധരൻ, കിംസ് ഹെൽത്ത് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി കൺസൾട്ടന്റുമാരായ ഡോ.ഷിറാസ് എ.റാതർ, ഡോ.വർഗീസ് എൽദോ എന്നിവർ പങ്കെടുത്തു.