petad

മലയിൻകീഴ്: പേയാട്-അരുവിപ്പുറം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് കലങ്ങൾ കഴിഞ്ഞു. റോഡിന്റെ തകർച്ച കാരണം കാൽനട യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കെ.എസ്.ഇ.ബി. ഓഫീസ്, കൃഷി ഭവൻ എന്നിവിടങ്ങളിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തലാക്കിയത് റോഡിന്റെ ശോചനീയാവസ്ഥ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ ടാങ്ക് നിർമ്മാണവും അനുബന്ധ പെെപ്പിടലിനും വേണ്ടി റോഡ് കുത്തിപ്പൊളിച്ചതാണ് റോഡ് ഇത്രമേൽ തകർന്നടിയാൻ ഇടയായത്. അരുവിപ്പുറം പ്രദേശത്തുള്ളവർ രണ്ട് കിലോ മിറ്റർ ദൂരം കാൽനട യാത്ര ചെയ്താണ് പേയാട് ഭാഗത്ത് എത്തുന്നത്. രാത്രി കാലങ്ങളിലെ യാത്ര ദുരിതം നിറഞ്ഞതാണ്. മഴപെയ്യുകയാണെങ്കിൽ പെട്ടതു തന്നെ എന്നാണ് പ്രദേശവാസികൾ പറയുന്നത്.