
തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡിലെ ശമ്പള പരിഷ്കരണം സാമ്പത്തിക നില മെച്ചപ്പെടുന്നതനുസരിച്ച് നടപ്പാക്കുമെന്ന് ബോർഡിലെ അംഗീകൃത സംഘടനകളുമായി നടത്തിയ ചർച്ചയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. കമ്മിഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും ശമ്പള വ്യവസ്ഥകളും പരിശോധിച്ച ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക. ബോർഡിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി എംപ്ലായീസ് കോൺഫെഡറേഷൻ അറിയിച്ചു.