വിഴിഞ്ഞം: ലയൺസ് ക്ലബും വിഴിഞ്ഞം ജനമൈത്രി പൊലീസും സംയുക്തമായി 23ന് രാവിലെ 9.30ന് വിഴിഞ്ഞം ലയൺസ് ഭവനിൽ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 30 പേർക്ക് മാത്രമാണ് ടെസ്റ്റ്‌ നടത്തുന്നത്. ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ അന്നേ ദിവസം സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഉണ്ടായിരിക്കും. വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ റീജിയൻ ചെയർപേഴ്സൺ ഡോ. ജെറോ വർഗീസ്, വിഴിഞ്ഞം സബ് ഇൻസ്‌പെക്ടർ സമ്പത്ത് .കെ.എൽ, വിഴിഞ്ഞം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ നിസാം സേട്ട്, സെക്രട്ടറി വിനോദ് കുമാർ എ, ട്രഷറർ സദാശിവൻ, വിഴിഞ്ഞം പൊലീസ് സി.ആർ.ഒ ജോൺ ബ്രിട്ടോ എന്നിവർ പങ്കെടുക്കും. പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9388080001/8547809690/ 9446120119.