
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി ചെയർമാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരൻ ചുമതലയേറ്റു. രാഷ്ട്രീയകേസുകളിൽ ഉൾപെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നിയമ സഹായം ഉറപ്പുവരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാരകരൻ പറഞ്ഞു. കെ.സുധാകരൻ മുൻകൈയെടുത്താണ് നിയമ സഹായ സമിതിക്ക് രൂപം നൽകിയത്.