
കഴക്കൂട്ടം: കഞ്ചാവ് റെയ്ഡിനിടയിൽ തോക്ക് അടക്കമുള്ള വൻ ആയുധ ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മംഗലപുരം തോന്നയ്ക്കൽ എ.ജെ കോളേജിന് സമീപം ഫൈസൽ മൻസിലിൽ നൗഫലിനെ ( 21) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവ് പൊടിയും അഞ്ച് വാളുകളും അഞ്ച് കത്തിയും എയർ പിസ്റ്റളും ഒരു പെട്ടി പെല്ലറ്റും ഉൾപ്പെടെ വൻ ആയുധശേഖരമാണ് പൊലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസും റൂറൽ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്.