
വിദൂര വിദ്യാഭ്യാസകേന്ദ്രം 26 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം കോം. (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 & 2019 അഡ്മിഷൻ) പരീക്ഷകൾ മേയ് 5ലേക്ക് മാറ്റി. 26 ന് നടത്താനിരുന്ന അവസാനവർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷ മേയ് 6ലേക്ക് മാറ്റി.
അവസാനവർഷ ബി.എസ്‌സി കമ്പ്യൂട്ടർസയൻസ്/ബി.സി.എ. (എസ്.ഡി.ഇ. - റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ) പരീക്ഷകളുടെപ്രോജക്ട് റിപ്പോർട്ട് മേയ് 7 ന് മുൻപായി വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ സമർപ്പിക്കണം.
ആറ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ ബി.ആർക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷൻ 20 ന് ആരംഭിക്കും. പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ മേയ് 4 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം കോം./എം.എസ്.ഡബ്ല്യൂ. (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) (ന്യൂ ജനറേഷൻകോഴ്സുകൾ ഒഴികെ) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ മേയ് 3 വരെയും അപേക്ഷിക്കാം. 2021 അഡ്മിഷൻ (റെഗുലർ) അപേക്ഷകൾ www.slcm.keralauniversity.ac.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 2020, 2019, 2018 അഡ്മിഷൻ അപേക്ഷകർ www.exams.keralauniversity.ac.in വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.