p

തിരുവനന്തപുരം: ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതിഭവനു മുന്നിൽ ഭരണാനുകൂല സംഘടന നടത്തിവന്ന അനിശ്ചിതകാല റിലേനിരാഹാര സമരം പൊടുന്നനെ നിറുത്തിവച്ചു. പിന്നാലെ സമരത്തിലേർപ്പെട്ടവരെയും സ്ഥാപനത്തിലെ മറ്റ് ഒാഫീസർമാരുടെ സംഘടനകളെയും ഇന്ന് രാവിലെ 11ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചയ്ക്കു വിളിച്ചു.

നിരോധനം ലംഘിച്ച് നടത്തിയ വൈദ്യുതിഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത എല്ലാ ഒാഫീസർമാർക്കുമെതിരെ നടപടിയെടുക്കുമെന്നും സംഘടനയ്ക്ക് നൽകിയ മുന്നറിയിപ്പിൽ സൂചിപ്പിച്ച രീതിയിൽ ഏപ്രിൽ അഞ്ചുമുതൽ ഇന്നലെവരെയുള്ള ദിവസങ്ങളിൽ അവർക്ക് ഡയസ്നോൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി മാനേജ്മെന്റ് വ്യക്തമാക്കി. ഇന്നലെ സമരത്തിനെതിരെ വന്ന പൊതുതാത്പര്യഹർജി പരിഗണിച്ച ഹൈക്കോടതി സമരക്കാർക്കെതിരെ കെ.എസ്.ഇ.ബി നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനാൽ ഇടപെടുന്നില്ലെന്നാണ് വ്യക്തമാക്കിയത്. ഏപ്രിൽ അഞ്ചിന് നടത്തിയ അർദ്ധദിന സത്യഗ്രഹസമരത്തിനിടെ കെ.എസ്.ഇ.ബി ബോർഡ് റൂമിലേക്ക് അതിക്രമിച്ചുകയറി യോഗം തടസ്സപ്പെടുത്തിയ 18 പേരെ വീഡിയോ ഫുട്ടേജിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ചീഫ് വിജിലൻസ് ഒാഫീസർ ശുപാർശ ചെയ്ത നടപടികളാണ് സ്വീകരിക്കുക. ഇതും സമരത്തിന് തിരിച്ചടിയായി. ഇന്ന് മന്ത്രിയുമായി നടത്തുന്ന ചർച്ചയിലാണ് സമരത്തിനിറങ്ങിയവരുടെ ഏക പ്രതീക്ഷ.

തിരശ്ശീലയിടും മുമ്പ്

ഇന്നലെ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് വൈദ്യുതി ഭവൻ വളയൽ സമരം നടത്തിയാണ് അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് തിരശ്ശീലയിട്ടത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സമരപ്പന്തലുൾപ്പെടെ പൊളിച്ചുമാറ്റി. ഇനി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും ജനപ്രതിനിധികളെ സമരത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ ഇന്നുമുതൽ മേയ് ഒന്നുവരെ ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മേയ് മൂന്നിന് കാസർകോട്ടുനിന്നും നാലിന് എറണാകുളത്തുനിന്നും വാഹനപ്രചാരണജാഥ നടത്തും. മേയ് 14ന് ജാഥകൾ വൈദ്യുതിഭവനു മുന്നിൽ സമാപിക്കും. തുടർന്ന് 16 മുതൽ ചട്ടപ്പടി സമരവും അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും നടത്താനാണ് പരിപാടി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അസോസിയഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ പറഞ്ഞു.

പാർട്ടി ഇടപെടൽ

സംസ്ഥാനത്തെ അവശ്യസേവന വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളിൽ സി.പി.എം അനുകൂല സംഘടനകൾ സമരം നടത്തുന്നത് ജനങ്ങളിൽ അവമതിയുണ്ടാക്കുന്നുവെന്ന പാർട്ടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരുതരത്തിലുള്ള ഉറപ്പോ, അനുകൂല തീരുമാനമോ ലഭിക്കാതെ സമരം പിൻവലിക്കേണ്ടിവന്നത്. രണ്ടുദിവസത്തിനുശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകും. ഘടകകക്ഷി ഭരിക്കുന്ന വകുപ്പിൽ കൂടുതൽ ശക്തമായ സമരം നടത്തുന്നതിൽ പാർട്ടിക്കും യോജിപ്പില്ല. മാനേജ്മെന്റിന്റെ ഭാഗമായ ഒാഫീസർമാർ ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം ചെയ്യുന്നത് മറ്റ് നടപടികൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും സംഘടന പരിഗണിച്ചു.

ജീ​വ​ന​ക്കാ​രെ​ ​ശ​ത്രു​വാ​ക്കി​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​വി​ല്ല​ ​:​ആ​ന​ത്ത​ല​വ​ട്ടം

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ബി​ ​ഒാ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കോ,​ ​വ​കു​പ്പ് ​മ​ന്ത്രി​ക്കോ​ ​എ​തി​ര​ല്ലെ​ന്ന് ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ന​ത്ത​ല​വ​ട്ടം​ ​ആ​ന​ന്ദ​ൻ​ ​വൈ​ദ്യു​തി​ഭ​വ​ൻ​ ​വ​ള​യ​ൽ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​പ​റ​ഞ്ഞു.​ ​ജീ​വ​ന​ക്കാ​രെ​ ​ശ​ത്രു​വാ​ക്കി​ ​ഏ​ത് ​ത​മ്പു​രാ​ൻ​ ​വി​ചാ​രി​ച്ചാ​ലും​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​വി​ല്ല.​ ​മേ​ധാ​വി​ക​ൾ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രു​മാ​യി​ ​സം​സാ​രി​ച്ച് ​അ​വ​ർ​ ​പ​റ​യു​ന്ന​ത് ​കേ​ട്ട് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​താ​ണ് ​ന​ല്ല​ത്.
സ​മ​ര​ത്തി​ന് ​മാ​നേ​ജ്മെ​ന്റ് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​ഇ​ത് ​അ​വ​ഗ​ണി​ച്ച് ​ആ​യി​ര​ത്തോ​ളം​ ​ഒാ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.

കെ.​എ​സ്.​ഇ.​ബി​യി​ൽ​ 4000​ജീ​വ​ന​ക്കാ​ർ​ക്ക് ​ഉ​ട​ൻ​ ​പ്ര​മോ​ഷൻ
​തീ​രു​മാ​നം​ ​മ​ന്ത്രി​യു​മാ​യി​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ബി​ ​ക​മ്പ​നി​യാ​യ​തോ​ടെ​ ​യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​കു​ടു​ങ്ങി​ ​പ്ര​മോ​ഷ​ൻ​ ​ന​ഷ്ട​മാ​യ​ ​ലൈ​ൻ​മാ​ൻ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​യി​ലു​ള്ള​ ​നാ​ലാ​യി​ര​ത്തോ​ളം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​താ​ത്കാ​ലി​ക​ ​പ്ര​മോ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​കെ.​എ​സ്.​ഇ.​ബി​യി​ലെ​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി.
2013​ ​ഒ​ക്ടോ​ബ​ർ​ 31​നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​ക​മ്പ​നി​യാ​യി​ ​മാ​റി​യ​ത്.​ ​അ​തു​വ​രെ​യു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​സം​ര​ക്ഷ​ണം​ ​കി​ട്ടി​യെ​ങ്കി​ലും​ ​അ​തി​നു​ശേ​ഷ​മു​ള്ള​ ​പ്ര​മോ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​നി​ശ്ചി​ത​യോ​ഗ്യ​ത​ ​മാ​ന​ദ​ണ്ഡ​മാ​യി​ ​മാ​റി.​ ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യും​ ​എ​ന്നാ​ൽ​ ​നി​ശ്ചി​ത​യോ​ഗ്യ​ത​യി​ല്ലാ​തി​രി​ക്കു​ക​യും​ ​ചെ​യ്ത​ ​നാ​ലാ​യി​ര​ത്തോ​ളം​ ​പേ​ർ​ക്ക് 2013​നു​ ​ശേ​ഷം​ ​പ്ര​മോ​ഷ​ൻ​ ​കി​ട്ടി​യി​ല്ല.​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​യോ​ഗ്യ​ത​യി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യെ​ങ്കി​ലും​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​സു​പ്രീം​കോ​ട​തി​ ​അ​നു​കൂ​ല​ ​വി​ധി​ ​ന​ൽ​കി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പ്ര​മോ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​വ്യ​വ​സ്ഥ​ക​ൾ​ ​നി​ശ്ച​യി​ക്കാ​ൻ​ ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗം​ ​വി​ളി​ച്ചു​കൂ​ട്ടി​യ​ത്.
നി​ശ്ചി​ത​ ​യോ​ഗ്യ​ത​യി​ല്ലാ​ത്ത​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​തു​ ​നേ​ടു​ന്ന​തി​ന് ​സ​മ​യ​പ​രി​ധി​ ​നി​ശ്ച​യി​ച്ചു​കൊ​ണ്ട് ​താ​ത്കാ​ലി​ക​ ​പ്ര​മോ​ഷ​ൻ​ ​ന​ൽ​കു​ന്ന​തി​ന് ​ത​ട​സ്സ​മി​ല്ലെ​ന്ന് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​നി​യ​മോ​പ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​തി​ന് 5​ ​വ​ർ​ഷ​വും​ ​ഡി​പ്ലോ​മ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​തി​ന് 7​ ​വ​ർ​ഷ​വും​ ​കാ​ലാ​വ​ധി​ ​നി​ശ്ച​യി​ച്ചു.​ ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​ ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രി​സി​റ്റി​ ​അ​തോ​റി​റ്റി​ ​നി​ഷ്‌​ക​ർ​ച്ചി​രി​ക്കു​ന്ന​ ​പ്ര​കാ​രം​ ​ട്രെ​യി​നിം​ഗും​ ​ന​ൽ​കും.​ ​ഇ​തു​പ്ര​കാ​രം​ ​വ​ർ​ക്ക​ർ​ ​ത​സ്തി​ക​യി​ൽ​ ​നി​ന്ന് ​ലൈ​ൻ​മാ​ൻ​ ​ത​സ്തി​ക​യി​ലേ​ക്ക് 1867​ ​പേ​ർ​ക്കും​ ​ലൈ​ൻ​മാ​ൻ​ ​ഒ​ന്ന് ​ഗ്രേ​ഡി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ഗ്രേ​ഡി​ലേ​ക്ക് 896​ ​പേ​ർ​ക്കും​ ​മ​റ്റ് ​അ​ഞ്ച് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 263​ ​പേ​ർ​ക്കും​ ​ര​ണ്ടു​ദി​വ​സ​ത്തി​നു​ള​ളി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ഉ​ത്ത​ര​വ് ​ല​ഭി​ക്കും.
യോ​ഗ​ത്തി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​സി.​എം.​ഡി.​ ​ഡോ.​ബി.​അ​ശോ​ക്,​ ​വ​ർ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഹ​രി​ലാ​ൽ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​രേ​ഷ് ​കു​മാ​ർ,​ ​വ​ർ​ക്കേ​ഴ്സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഗോ​പ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.