തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരികവേദിയുടെ സർഗ സാഹിതി പുരസ്കാരം ഡോ.ജോർജ് ഓണക്കൂറിനും സർഗസംഗീത പുരസ്കാരം പ്രഭാവർമ്മയ്ക്കും സമ്മാനിക്കും. 22 മുതൽ 28 വരെ പുത്തരിക്കണ്ടം വയലാർ നഗറിൽ നടത്തുന്ന സാംസ്കാകരികോത്സവത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

മറ്റ് അവാർഡുകൾ: നാരായണീയ ആചാര്യൻ ഹരിദാസ് ജി (ആദ്ധ്യാത്മിക ആചാര്യ പുരസ്കാരം), അഡ്വ. നാഗരാജ് നാരായൺ (നിയമ വിശാരദ പുരസ്കാരം), അജിത് രാഘവ് (അപ്പു നെടുങ്ങാടി പുരസ്കാരം), ഡോ.എസ്.പി. അശോകൻ (ഹെൽത്ത് കെയർ ഇന്റഗ്രിറ്റി പുരസ്കാരം) ,ഡോ.ബി.എസ്.ബാലചന്ദ്രൻ(വിദ്യാഭ്യാസ വിചക്ഷണ പുരസ്കാരം), സി.വിഷ്ണുഭക്തൻ (മികച്ച സംരംഭക പുരസ്കാരം), കെ.ആർ. അജയൻ (മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം ), രാജീവ് ഗോപാലകൃഷ്ണൻ (നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം). 20,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികോത്സവത്തിൽ നടക്കുന്ന വിവിധ സാംസ്കാരിക സമ്മേളനങ്ങളിൽ വച്ച് പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികളായ വേദി പ്രസിഡന്റ് ഡോ.രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് ഡോ.ശ്രീവത്സൻ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.