kpcc

തിരുവനന്തപുരം: സംഘടനാദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി കൂടുതൽ ശക്തമായി നീങ്ങണമെന്ന് ഇന്നലെ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ പൊതുവികാരമുയർന്നു.

വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് സംസ്ഥാനത്തും പാർട്ടിക്ക് നിർണായകമാണെന്ന് യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവുണ്ടാകുമെന്ന പ്രതീതിയുണർത്താൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ മികച്ച വിജയം ആവശ്യമാണ്. സമുദായസംഘടനകൾ ലാഭം നോക്കിയാവും നിലപാടെടുക്കുക. കോൺഗ്രസ് വിജയിക്കുമെന്ന് കണ്ടാൽ നമുക്കൊപ്പം വരും. ഇല്ലെങ്കിൽ ലാഭമുണ്ടാകുന്നിടത്തേക്ക് പോകും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സോണിയഗാന്ധി നടത്തിയ നീക്കങ്ങൾ പാർട്ടിക്ക് ശക്തി പകരുന്നതാണ്. ചെറുപ്പക്കാരെ കൂടുതലായി പാർട്ടിയിലേക്കാകർഷിക്കാനാവണം. നിലവിലെ തിരഞ്ഞെടുപ്പ് രീതിയാണ് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്കെത്തിച്ചതെന്നും രമേശ് പറഞ്ഞു. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ-റെയിൽ വിരുദ്ധ സമരത്തിനൊപ്പം അക്രമം, ഗുണ്ടായിസം, സർക്കാരിന്റെ അഴിമതി എന്നിവയ്ക്കെതിരെയും ശക്തമായ സമരം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ-റെയിലിന്റെ കാര്യത്തിൽ സർക്കാരിന്റെ ഓരോ നീക്കവും നോക്കി വേണം സമരം നീക്കാനെന്നും സതീശൻ പറഞ്ഞു.

സഹഭാരവാഹികളില്ലാതെ പോകാനാവില്ല

സഹ ഭാരവാഹികളില്ലാതെ എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് ഡി.സി.സി അദ്ധ്യക്ഷന്മാരിൽ ഏറിയകൂറും യോഗത്തിൽ ചോദിച്ചു. പാർട്ടി പുന:സംഘടന എത്രയുംവേഗം നടത്തിയേ തീരൂവെന്ന് അവർ പറഞ്ഞു. കുറഞ്ഞ സമയമേ ലഭിച്ചുള്ളൂവെങ്കിലും പരമാവധി പേർക്ക് അംഗത്വം നൽകാനായെന്നും അവർ അവകാശപ്പെട്ടു.

കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ ഖേദപ്രകടനം

പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പരസ്യപ്രതികരണം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് ഏറ്റുപറഞ്ഞ കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അക്കാര്യത്തിൽ ഖേദവും പ്രകടിപ്പിച്ചു. സംഘടനാസംവിധാനം താഴെത്തട്ടിൽ ദുർബലമായതിനാൽ പാർട്ടി പരിപാടികൾ പ്രതീക്ഷിച്ചത് പോലെ സംഘടിപ്പിക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റിനെ സന്ദർശിച്ച് തനിക്കെതിരെ കുറ്റം പറയുന്നവരോട് എത്രപേരെ അവർ പാർട്ടിയിൽ അംഗങ്ങളാക്കിയെന്ന് ചോദിക്കമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ്
ഒ​ഴി​യ​ണം​:​ ​കെ.​പി.​സി.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ക്ര​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പും​ ​പൊ​ലീ​സ്,​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​ന​ങ്ങ​ളും​ ​പൂ​ർ​ണ്ണ​ ​പ​രാ​ജ​യ​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ​കെ.​പി.​സി.​സി​ ​എ​ക്സി​ക്യു​ട്ടീ​വ് ​യോ​ഗം​ ​അം​ഗീ​ക​രി​ച്ച​ ​പ്ര​മേ​യ​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കേ​ണ്ട​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ത​ല​വ​നെ​ന്ന​ ​നി​ല​യി​ൽ​ ​ക​ഴി​വു​കേ​ടി​ന്റെ​ ​പ​ര്യാ​യ​മാ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ത​ൽ​സ്ഥാ​നം​ ​ഒ​ഴി​യ​ണ​മെ​ന്ന​ ​ജ​ന​വി​കാ​രം​ ​കെ.​പി.​സി.​സി​യും​ ​പ​ങ്കു​വ​യ്ക്കു​ന്നു.

ക്രി​മി​ന​ൽ​ ​സം​ഘ​ങ്ങ​ളെ​ ​ശ​ക്ത​മാ​യി​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സി.​പി.​എ​മ്മും​ ​മ​ത​ ​തീ​വ്ര​വാ​ദി​ക​ളോ​ടു​ള്ള​ ​മൃ​ദു​സ​മീ​പ​നം​ ​തു​ട​രു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം​ ​ഇ​ത്ത​ര​ക്കാ​രു​ടെ​ ​പി​ന്തു​ണ​ ​മ​റ​യി​ല്ലാ​തെ​ ​സ്വീ​ക​രി​ച്ച​ ​സി.​പി.​എം​ ​പ്ര​ത്യു​പ​കാ​രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​വ​രു​ടെ​ ​അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​അ​നു​വാ​ദം​ ​ന​ൽ​കി​യി​രി​ക്കു​ന്നു.​ ​വി​ല​ക്ക​യ​റ്റ​ത്തി​ന്റെ​ ​തീ​രാ​ ​ദു​രി​ത​ങ്ങ​ളി​ലേ​ക്ക് ​ത​ള്ളി​ ​വി​ടു​ന്ന​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​ജ​ന​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും​ ​പ്ര​തി​ഷേ​ധി​ച്ചു.