pinaryi-

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതടക്കമുള്ള വിഷയങ്ങളിൽ ഇന്ന് മുസ്ലിം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് മാസ്കോട്ട് ഹോട്ടലിലാണ് ചർച്ച. മുഖ്യമന്ത്രി ഇഫ്താർ വിരുന്നും ഒരുക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനയ്ക്ക് അംഗീകാരം നൽകിയേക്കും. മേയ് ഒന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കാനാണ് ആലോചന. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് കമ്മിഷനെ നിയോഗിച്ചേക്കും.