ep-jayarajan

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ ഏരിയാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിൽ സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീന‌ർ ഇ.പി ജയരാജൻ അറിയിച്ചു. 251 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി. എൽ.ഡി.എഫ് കൺവീനറായി സി.പി.എം സംസ്ഥാനസമിതി നിയോഗിച്ച തീരുമാനം വന്നയുടൻ ജയരാജൻ ചുമതലയിൽ വ്യാപൃതനായി. ഇന്നലെ ഇടതുമുന്നണി സംഘടിപ്പിച്ച കെ-റെയിൽ അനുകൂല പ്രചാരണ പരിപാടിയിൽ മുന്നണി കൺവീനർ എന്ന നിലയിൽ അദ്ദേഹം പങ്കെടുത്തു.