ifthar

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് രാഷ്ട്രീയത്തിന് അതീതമായ സൗഹൃദ സംഗമ വേദിയായി. ഭരണ, പ്രതിപക്ഷ നേതാക്കൾ ഉൾപ്പടെ നിരവധിപ്പേർ പങ്കെടുത്തു. ആതിഥേയന്റെ റോളിൽ സതീശൻ എല്ലാവരെയും സ്വീകരിച്ചു. എൽ.ഡി.എഫിന്റെ കെ-റെയിൽ രാഷ്‌ട്രീയ മഹായോഗം ഉദ്ഘാടനം ചെയ്‌തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരെയെത്തിയത് കവടിയാർ ഉദയ്‌പാലസിൽ നടന്ന വിരുന്നിൽ പങ്കെടുക്കാൻ. മകൾ ഉണ്ണിമായയെയും മറ്റ് കുടുംബാംഗങ്ങളേയും സതീശൻ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി.

സ്പീക്കർ എം.ബി രാജേഷ്, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, എം.വി ഗോവിന്ദൻ, ജി.ആർ അനിൽ, ആർ. ബിന്ദു, എ.കെ ശശീന്ദ്രൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ, കെ.കൃഷ്ണൻകുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, ചീഫ് സെക്രട്ടറി വി.പി ജോയി, ഡി.ജി.പി അനിൽകാന്ത്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവി വി.മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട, കാവാലം ശ്രീകുമാർ, ജോർജ് ഓണക്കൂർ, എം.ആർ തമ്പാൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.