തിരുവനന്തപുരം: കേരള സഹൃദയ വേദിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതുക്കുറിച്ചി ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്നു. ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ,തോന്നയ്ക്കൽ ജമാൽ,കണിയാപുരം ഹലിം,ഷഹീർ ജി.അഹമ്മദ്, ജസീം ചിറയിൻകീഴ്,സജീവ് പുതുകുറിച്ചി,ഷഹീർ കരീം എന്നിവർ സംസാരിച്ചു. യോഗത്തിൽ ആയിരത്തോളം ധാന്യക്കിറ്റുകളും 30 പേർക്കുള്ള സഹായധനവും വിതരണം ചെയ്‌തു.