
പാറശാല:കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ പരുത്തിയൂർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു.കെ ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ചടങ്ങിൽ മുഖ്യാതിഥിയായി.കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം,ബ്ലോക്ക് പഞ്ചായത്ത് അംഗം സോണിയ ആന്റണി,വാർഡ് മെമ്പർ അജിത് പൊഴിയൂർ തുടങ്ങിയവർ പങ്കെടുത്തു.കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ മുടക്കിയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ കളിക്കളം ഒരുക്കുന്നത്. മഡ് ഫുട്ബാൾ കോർട്ട്,സിന്തറ്റിക് മൾട്ടി പർപസ് കോർട്ട്,ഫുട്ബാൾ,ക്രിക്കറ്റ് തുടങ്ങിയവയ്ക്കുള്ള പരിശീലന പിച്ച്,ഗ്യാലറി കെട്ടിടം,ഡ്രൈനേജ് സംവിധാനം,രാത്രികാല പരിശീലനത്തിനായുള്ള വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി.സ്‌പോട്‌സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ പ്രവർത്തങ്ങളുടെ മേൽനോട്ടം വഹിക്കും.ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കുന്നതാണ് പദ്ധതി. ഈ മേഖലയുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.