road

വെമ്പായം: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം റോഡിൽ കൂടി ഒഴുകി വരുന്ന മഴവെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ ഒഴുകുന്നതായി പരാതി. മൂന്നാനകുഴി - പനവൂർ റോഡിൽ ചുമടുതാങ്ങിയിൽ രമ്യ ലിനേജാണ് ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്. റോഡ് നവീകരിച്ചപ്പോൾ ഓടയോ, സൈഡ് ഭിത്തിയോ നിർമ്മിക്കാത്തതിനാൽ ഇക്കഴിഞ്ഞ മഴയിൽ റോഡിലൂടെ മഴവെള്ളം ഒഴുകി പരാതിക്കാരിയുടെ പുരയിടത്തിലെ മണ്ണ് ഒലിച്ച് അടുത്ത പുരയിടത്തിലെ കുളം നികന്ന് മോട്ടോർ ഉൾപ്പെടെ മണ്ണിനടിയിലായി.

20000 രൂപയുടെ നഷ്ടം വന്നതായി പരാതിയിൽ പറയുന്നു. എത്രയും വേഗം ഈ പ്രദേശത്ത് ഓടയോ സൈഡ് ഭിത്തിയോ നിർമ്മിക്കണമെന്നാണ് ആവശ്യം.