
വിതുര:ആനപ്പാറ മണലി ക്ഷീരോൽപാദകസഹകരണസംഘത്തിന് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അനുവദിച്ച തുകവിനിയോഗിച്ച് സ്ഥാപിച്ച ഓട്ടോമറ്റിക് മിൽക്ക് കലക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എ.എ നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത,ആനപ്പാറ വാർഡ്മെമ്പർ വിഷ്ണുആനപ്പാറ,കല്ലാർ വാർഡ്മെമ്പർ സുനിത.ഐ.എസ്,പൊന്നാംചുണ്ട് വാർഡ് മെമ്പർ രവികുമാർ,ക്ഷീരവികസന ഓഫീസർ ബിന്ദു,സംഘം പ്രസിഡന്റ് രഞ്ജിത് എന്നിവർ പങ്കെടുത്തു.