കല്ലമ്പലം: വാഹനാപകടത്തിൽ മരിച്ച കർഷക സംഘം ഒറ്റൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് ബോർഡംഗം, സി.പി.എം ചേന്നൻകോട് ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീകുമാറിനെ അനുസ്മരിച്ചു. രണ്ടാം ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.സത്യൻ, ഏരിയാ കമ്മിറ്റിയംഗം കെ.പി. മനീഷ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന, ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി, കർഷകസംഘം ഏരിയാ പ്രസിഡന്റ് സി.എസ്. രാജിവ്, സി.പി.എം ലോക്കൽകമ്മിറ്റി അംഗങ്ങളായ വി.സത്യബാബു, ജയചന്ദ്രൻ, അനിൽകുമാർ, ടി.ലാലു, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ബി കുറുപ്പ്, ശശികുമാർ, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.