photo1

നെടുമങ്ങാട്:പഴകുറ്റി വെമ്പായം റോഡ് 121 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പുരോഗമിക്കുമ്പോൾ പരാതികളേറുന്നു. ആദ്യ ഘട്ടമായി നിർമ്മാണം നടക്കുന്ന പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഓട നിർമ്മാണത്തിലും പാർശ്വഭിത്തി കെട്ടുന്നതിലുമാണ് പരാതി വ്യാപകമായിരിക്കുന്നത്. താത്കാലികമായി നിർമ്മിച്ച ഇരിഞ്ചയത്തേയും പഴകുറ്റിയിലേയും പാലങ്ങൾ കഴിഞ്ഞ മഴയിൽ ഒലിച്ചുപോയി.റോഡ് നിർമ്മാണത്തോടനുബന്ധിച്ചുള്ള സ്ഥലമേറ്റെടുപ്പും പൂർത്തിയാകാത്ത നിലയിലാണ്.ഇരുപത് കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മാണം. റോഡ് പൂർത്തിയാകുന്നതോടെ എം.സി റോഡും അന്തർസംസ്ഥാന പാതയായ തെങ്കാശി റോഡും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും. വകുപ്പുകൾ തമ്മിൽ ഇനിയെങ്കിലും ഏകോപനമുണ്ടായില്ലെങ്കിൽ റോഡ് നിർമ്മാണം അനന്തമായി നീളുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.

വേങ്കവിളയിൽ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്‌ഫോർമറുകളും അപകടാവസ്ഥയിലാണ്. റോഡ് നിർമ്മാണം തുടങ്ങുന്നതിന് മുൻപായി മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതാണ് പ്രധാന കാരണം. 11 കെ.വി ലൈൻ കടന്നുപോകുന്ന പോസ്റ്റുകൾ ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും റോഡ് നിർമ്മാണ കമ്പനി മുഖവിലയ്ക്കെടുക്കാത്തതാണ് പ്രധാന കാരണം.

റോഡ് നിർമ്മാണത്തെ തുടർന്ന് ദുരിതത്തിലായത് ഇരിഞ്ചയം പഴകുറ്റി മേഖലയിലെ സാധാരണക്കാരാണ്. വേങ്കവിള, താന്നിമൂട്, ഇരിഞ്ചയം, ഉണ്ടപ്പാറ, വേട്ടമ്പള്ളി എന്നിവിടങ്ങളിലുള്ളവർ സ്കൂളിലും, ജോലി സ്ഥലങ്ങളിലേക്കും പോകണമെങ്കിൽ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ യാത്ര സൗകര്യം ലഭിക്കുകയുള്ളൂ. നിലവിലെ യാത്രാക്ലേശത്തിനു പരിഹാരമായി കെ.എസ്.ആർ.ടിസി ഷട്ടിൽ സർവീസുകൾ നടത്തുന്നത് ചെറിയ തോതിലെങ്കിലും സഹായകമായിട്ടുണ്ട്. എങ്കിലും അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിലോ മറ്റോ പോകേണ്ട സാഹചര്യം ഉണ്ടായാൽ ദുരിതം