പാലോട്: സിംഫണി ഗ്രന്ഥശാലയുടെ മുന്നിലുള്ള വളവ് നിരന്തരം അപകടങ്ങൾക്ക് കാരണമായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധി അപകടങ്ങളാണ് അടുത്തടുത്തായി ഇവിടെ നടന്നത്. റോഡ് നിർമ്മാണത്തിലെ ആശാസ്ത്രീയതയാണ് അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. ഒരാഴ്ചക്കിടയിൽ രണ്ടു ബൈക്ക് യാത്രികരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇതിൽ ഒരാൾ താടിയെല്ല് പൊട്ടി ഇപ്പോഴും ചികിത്സയിലാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയിൽ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്. നിരവധി തവണ പി.ഡബ്ല്യൂ.ഡി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹരിക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തരമായി നടപടികൾ ആരംഭിക്കാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്ന് സി.ഐ.ടി.യു മോട്ടോർ ഡ്രൈവർ യൂണിയൻ ഏരിയാ സെക്രട്ടറി ടി.എൽ. ബൈജു അറിയിച്ചു.