
പാലോട്:കോൺഗ്രസ് നേതാവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാനുമായിരുന്ന നന്ദിയോട് ബി. രാജന്റെ പതിനഞ്ചാം ചരമവാർഷികം യൂത്ത് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റി ആചരിച്ചു.'തണലേകിയവർക്കു തണൽ' പരിപാടിയുടെ ഭാഗമായി അത്തിമരതൈ നട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് സാമുവലിന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ,ഡി.രഘുനാഥൻ നായർ, പി.എസ്.ബാജിലാൽ,പവിത്രകുമാർ,പച്ച രവി,ബി.എൽ.കൃഷ്ണപ്രസാദ്,ലാൽ വെള്ളാഞ്ചിറ,പി.രാജീവൻ,ബി.സുശീലൻ,
ചന്ദ്രശേഖരപിള്ള,ശൈലജാ രാജീവൻ,സോഫി തോമസ്,പത്മാലയം മിനിലാൽ,പൊട്ടൻചിറ ശ്രീകുമാർ,രാജ്കുമാർ, ബിജുലാൽ,കെ.എസ്.ജീവകുമാർ,സിനോജ് ലീലാ,റിജിത്ത് ചന്ദ്രൻ ,അമൽദാസ്,രമണി, ബീനാ രാജു,ദീപാ മുരളി, പി.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.