photo

പാലോട്:സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പാലോട് വാർഡിലെ പാലോളി കോളനിയിലെ 41കുടുബങ്ങൾക്കുള്ള പട്ടയവിതരണം തടസപെടുത്തുന്നുവെന്നാരോപിച്ച് നന്ദിയോട് പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ പാലോളി കോളനിയിലെ 41 കുടുബങ്ങളേയും പങ്കെടുപ്പിച്ച് നന്ദിയോട് പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ സി.പി.എം നന്ദിയോട് ലോക്കൽ കമ്മറ്റി പട്ടയസമരം സംഘടിപ്പിച്ചു.സി.പി.എം വിതുര ഏരിയ കമ്മറ്റി സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പി.എസ്.പ്രഭു അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.സജീഷ് സ്വാഗതം പറഞ്ഞു.ജി.എസ്. ഷാബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജി.കോമളം,എസ്.ബി.അരുൺ,നസീറ തുടങ്ങിയവർ സംസാരിച്ചു.