ksrtc

 ഫാസ്റ്റ് പാസഞ്ചർ 14ൽ നിന്ന് 15 രൂപയാക്കി

 എക്സ്‌പ്രസ് മുതൽ നിരക്ക് മി​നി​മം വർദ്ധന ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനയ്ക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതോടെ പുതിയ നിരക്കുകൾ മേയ് ഒന്നുമുതൽ പ്രാബല്യത്തിലാകും. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ 25 ശതമാനം വർദ്ധന പിൻവലിക്കാതെ അതിന്മേലാണ് ഫാസ്റ്റ് പാസഞ്ചർ വരെയുള്ള ബസുകളുടെ മിനിമം നിരക്ക് വർദ്ധിപ്പിച്ചത്. എക്സ്‌പ്രസ്, സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ എയർ എക്സ്‌പ്രസ്, സൂപ്പർ ഡീലക്സ് / സെമി സ്ലീപ്പർ, ലക്ഷ്വറി / ഹൈടെക് ആൻഡ് എ.സി, സിംഗിൾ ആക്സിൽ, മൾട്ടി ആക്സിൽ, ലോ ഫ്‌ളോർ എ.സി സർവീസുകളുടെ മി​നി​മം നിരക്കിൽ വർദ്ധന ഇല്ല.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനയിൽ തീരുമാനമെടുത്തില്ല. പഠിക്കാൻ കമ്മിഷനെ നിയോഗിക്കും. കെ.എസ്.ആർ.ടി.സിക്ക് ഒരു മാസത്തേക്കോ അതിൽകൂടുതലോ സ്ഥിരംയാത്രക്കാർക്ക് പൊതുനിരക്കിന്റെ 30 ശതമാനംവരെ ഇളവു നൽകി സീസൺ ടിക്കറ്റുകൾ നൽകാൻ അനുമതി നൽകി. നിരക്ക് വർദ്ധനയ്ക്ക് നേരത്തെ ഇടതുമുന്നണി അനുമതി നൽകിയിരുന്നു.

പുതിയ ബസ് നിരക്ക് (മിനിമം)

(നിലവിലേത് ബ്രായ്ക്കറ്രിൽ)

 ഓ‌‌ർഡിനറി - 10 (8)

 സിറ്റി ഫാസ്റ്റ് - 12 (10)

 ഫാസ്റ്റ് പാസഞ്ചർ/

ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ- 15 (14)

 സൂപ്പർഫാസ്റ്റ്- 22 (20)

 സ്വിഫ്ട് എ.സി സ്ലീപ്പർ- 130

--ലോ ഫ്‌ളോർ നോൺ എ.സി

(ജൻറം) കുറച്ചു- 13ൽ നിന്ന് 10

ഓട്ടോ, ടാക്സി

 ഓട്ടോ- 30 (1.5 കി.മീറ്റർ), ഓരോ കി.മീറ്ററിനും 15 രൂപ

 ക്വാഡ്രിസൈക്കിൾ- 35 (1.5 കി.മീറ്റർ), ഓരോ കി.മീറ്ററിനും 15

 1500 സിസിക്ക് താഴെയുള്ള മോട്ടോർ കാബ്- 200 (5 കി.മീറ്റർ),​ ഓരോ കി.മീറ്ററിനും 18

 1500 സിസിക്ക് മുകളിൽ -225 (5 കി.മീറ്റർ) ഓരോ കി.മീറ്ററിനും 20