ആറ്റിങ്ങൽ:തൊപ്പിച്ചന്ത ഇടയ്ക്കോട്ടുകോണത്ത് ചേമ്പു പറമ്പിൽ അപ്പുപ്പൻ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠാ വാർഷികവും 26 മുതൽ 28 വരെ നടക്കും.28ന് രാവിലെ 11ന് നാഗരൂട്ട്,​ 12ന് അന്നദാനം,​വൈകിട്ട് 6ന് ഉണ്ണിയപ്പം മൂടൽ,​രാത്രി 8ന് ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സീരിയൽ താരം സുബ്ബലക്ഷ്മി അമ്മ നിർവഹിക്കും. 8.30ന് കരോക്കെ ഗാനമേളയും നൃത്ത നൃത്യങ്ങളും. 27ന് രാവിലെ 7ന് മൃത്യുഞ്ജയ ഹോമം,​11.30ന് അന്നദാനം.രാത്രി 8.30ന് മ്യൂസിക്കൽ ഷോ,​ 28ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​10ന് നാഗരുപൂജ,​11.30ന് അന്നദാനം,​വൈകിട്ട് 4.30ന് ഘോഷയാത്ര രാത്രി 9 ന് നാടൻപാട്ട്.