തിരുവനന്തപുരം: എയ്ഡഡ് കോളേജുകളെ കൽപിത സർവകലാശാലകളാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇങ്ങനെ സംഭവിച്ചാൽ കോളേജുകളിലെ ഫീസും ജീവനക്കാരുടെ വേതനവും നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടാകില്ല. ഇതുവഴി ഉന്നതവിദ്യാഭ്യാസം സമ്പന്നരുടെ കുത്തകയാകുമെന്നും പ്രസിഡന്റ് ഡോ. ടി. മുഹമ്മദലി, ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സെക്രട്ടറി റോണി ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.