തിരുവനന്തപുരം:കേരളാ മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി എം.ഇ.എസ് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു,ജി.ആർ.അനിൽ,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അൻവർ സാദത്ത് എം.എൽ.എ,എം.എസ്.ഫൈസൽ ഖാൻ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി,ആനാവൂർ നാഗപ്പൻ,എം.വിജയകുമാർ, ബീമാപള്ളി റഷീദ്, കെ.എസ്.സുനിൽ കുമാർ, മലയിൻകീഴ് വേണുഗോപാൽ, ഡോ.നസീർ, ഡോ.വർക്കി കുറ്റപ്പുറത്ത്, പാപ്പനംകോട് അൻസാരി, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, നിർമ്മിതി കേന്ദ്രം ഡയറക്ടർ വർഗീസ്, വീണാ എസ്.നായർ, വിജയൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.