
നെയ്യാറ്റിൻകര: ഒരു ലക്ഷം ഒപ്പ് സമാഹരിച്ച് നെയ്യാറ്റിൻകര ജില്ല രൂപീകരണസമിതി സംഘടിപ്പിക്കുന്ന ജില്ലയ്ക്കൊരൊപ്പ് പരിപാടി അഡ്വ.വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മണ്ഡലം സമിതി ചെയർമാൻ ഇളവനിക്കര സാം അദ്ധ്യക്ഷനായിരുന്നു. ജി. ബാലകൃഷ്ണപിള്ള, എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ നാരായണൻ നായർ, അഡ്വ.ആർ.ടി. പ്രദീപ്, ഡോ.സി.വി. ജയകുമാർ, ധനുവച്ചപുരം സുകുമാരൻ, കാരോട് പത്മകുമാർ, ചന്ദ്രശേഖരൻ, അമരവിള സതികുമാരി,അഡ്വ. ബാലഗിരിജ അമ്മാൾ, അരങ്ങൽ ഗോപൻ, ഇരുമ്പിൽ ശ്രീകുമാർ, എ.പി. ജിനൻ, അഡ്വ.സജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു.