നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അനുവദിച്ച പുതിയ കുടുംബ കോടതിക്ക് താത്കാലികമായി പ്രവർത്തിക്കാനായി സജ്ജമാക്കിയ ബാർ അസോസിയഷൻ ഹാൾ കെ. ആൻസലൻ എം.എൽ.എ സന്ദർശിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി. വേലായുധൻനായർ, സെക്രട്ടറി അഡ്വ. പി.സി. പ്രതാപ്, ഗവ. പ്ലീഡർ അഡ്വ. ജസ്റ്റിൻ ജോസ് എന്നിവരുമായി ചർച്ച നടത്തി. കുടുംബകോടതിയിൽ പുതിയ 21 തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നൽകിയതോടെ കോടതിയുടെ പ്രവർത്തനം എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഒരു മാസത്തിനകം കോടതിയുടെ പ്രവർത്തനം തുടങ്ങാനാവും വിധം വേഗതയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.