im
നവംബർ 15ലെ കേരളകൗമുദി റിപ്പോർട്ട്

തിരുവനന്തപുരം: കൊവി‌ഡ് കാലത്ത് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ അധിക ടിക്കറ്റ് നിരക്ക് പിൻവലിക്കാതെ അതിന്മേൽ അധിക ചാർജ് കൂടി ഈടാക്കുന്നത് ഫാസ്റ്ര് പാസഞ്ചർ വരെയാക്കി പരിമിതപ്പെടുത്തിയതും മറ്റ് സൂപ്പർ ക്ളാസ് സർവീസുകളിലെ മിനിമം നിരക്ക് വർദ്ധന ഒഴിവാക്കിയതും നിരക്ക് വർദ്ധനവിലെ നീതികേട് കേരളകൗമുദി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന്. കൊവിഡ് കാലത്ത് 25 ശതമാനം വർദ്ധിപ്പിച്ചത് കുറയ്ക്കാതെ സൂപ്പർ ക്ലാസ് സർവീസുകളിൽ 10 ശതമാനം കൂടി ഉയർത്താനായിരുന്നു നീക്കം. ഇക്കാര്യം നവംബർ 15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു. തുടർന്ന് സൂപ്പർക്ലാസ് നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ റിപ്പോർ‌‌ട്ട് മന്ത്രി ആന്റണി രാജു തിരിച്ചയച്ചു.

അതേസമയം, ഓർഡിനറി ബസുകളിൽ നിരക്ക് വർദ്ധിപ്പിച്ചത് കൊവിഡ് നിരക്കിനൊപ്പം അധിക നിരക്ക് ഈടാക്കിക്കൊണ്ടാണ്.

ഫാസ്റ്റ് പാസഞ്ചർ നിരക്ക് കൂട്ടിയത് പല ഫെയർസ്റ്റേജിലും ഓർഡിനറിയെക്കാൾ കുറവാകും എന്നത് പരിഗണിച്ചുമാണെന്ന് അധികൃതർ പറയുന്നു.

 സൂപ്പർ ക്ളാസുകളിൽ

അല്പം ആശ്വാസം

സൂപ്പർ എക്സ്‌പ്രസ് ബസുകളിൽ മിനിമം ചാർജ് 35 രൂപയായി നിലനിറുത്തിയതിനൊപ്പം സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തി. സൂപ്പർ എയർ എക്സ് പ്രസിന്റെ കിലോമീറ്റർ നിരക്ക് രണ്ടുപൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്റർ നിന്ന് 15 ആയി കൂട്ടി. അതിനാൽ നിരക്ക് അല്പം കുറയും. സൂപ്പർ ഡീലക്സ് ബസുകളിൽ മിനിമം ചാർജ് നിലനിറുത്തി കിലോമീറ്റർ നിരക്കിൽ അഞ്ചു പൈസ കുറച്ചു. മൾട്ടി ആക്സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിറുത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു.

അപാകത പരിഹരിച്ചു: മന്ത്രി

കെ.എസ്.ആർ.ടി.സി ബസുകളിലെ ഫെയർസ്റ്റേജ് നിർണയത്തിലെ അപാകതകൾ പരിഹരിച്ചെന്നും അതിനാൽ സൂപ്പർ ക്ളാസ് ബസുകളിൽ ചില ഫെയർ സ്റ്റേജുകളിൽ കുറവുണ്ടാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഉദാഹരണത്തിന് ഫാസ്റ്റ് പാസഞ്ചറിൽ തിരുവനന്തപുരത്തു നിന്ന് ശ്രീകാര്യത്തേക്ക് 26 രൂപ എന്നത് 21ആയി കുറയും. കണിയാപുരത്തിന് 33 രൂപയിൽ നിന്ന് 31 ആകും. സൂപ്പർ ഫാസ്റ്റിൽ തിരുവനന്തപുരത്തുനിന്ന് കണിയാപുരത്തിന് 44 രൂപയിൽ നിന്ന് 33 ആയി കുറയും. കൊട്ടിയത്തേക്ക് 82ൽ നിന്ന് 79 രൂപയാകും. സൂപ്പർ എക്സ് പ്രസിൽ തിരുവനന്തപുരം- കണിയാപുരം 55 രൂപയിൽ നിന്ന് 35 ആകും. ആറ്റിങ്ങലിലേക്ക് 55ൽ നിന്ന് 50 രൂപയും.

നി​ല​വി​ലെ​ ​ബ​സ് ​നി​ര​ക്കും​ ​പു​തി​യ​തും

ബ​സ്,​ ​കൊ​വി​ഡി​ന് ​മു​മ്പു​ള്ള​ ​മി​നി​മം​ ​നി​ര​ക്ക്,​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​പ്ര​ത്യേ​ക​ ​നി​ര​ക്ക്,​ ​പു​തി​യ​ ​നി​ര​ക്ക്,​ ​സ​ഞ്ച​രി​ക്കാ​വു​ന്ന​ ​ദൂ​രം​ ​ക്ര​മ​ത്തി​ൽ​ ​(​കി​ലോ​മീ​റ്റ​ർ​ ​നി​ര​ക്ക് ​ബ്രാ​യ്ക്ക​റ്റു​ക​ളി​ൽ​-​ ​പൈ​സ​യി​ൽ​)​

ഓ​ർ​ഡി​ന​റി​ ​-​-​ 8​ ​രൂ​പ​ ​(70​പൈ​സ​)​-​-​ 8​ ​(90​)​-​-​ 10​ ​(100​)​-​-​ 2.5​ ​കി.​മീ
ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​-​-11​ ​(75​)​-​-14​ ​(95​)​-​-​ 15​ ​(105​)​-​-5​ ​കി.​മീ
സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​-​-15​ ​(78​)​-​-20​ ​(98​)​-​-​ 22​ ​(108​)​-​-10​ ​കി.​മീ
എ​ക്സ്‌​പ്ര​സ്-​-​ 22​ ​(85​)​-​-28​ ​(107​)​-​-​ 28​(115​)​-​-15​ ​കി.​മീ
ഡീ​ല​ക്സ് ​-​-30​ ​(100​)​-​-​ 40​ ​(117​)​-​-​ 38​ ​(115​)​-​-15​ ​കി.​മീ
വോ​ൾ​വോ​-​-​ 45​ ​(120​)​-​-​ 60​ ​(150​)​-​-​ 60​ ​(181​)​-​-​ 20​ ​കി.​മീ
മ​ൾ​ട്ടി​ആ​ക്സി​ൽ​-​-​ 80​ ​(145​)​-​-100​ ​(250​)​-​-100​ ​(225​)​-​-20​ ​കി.​മീ