kerala-bank

തിരുവനന്തപുരം: കേരളബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, പ്രയോറിറ്റി സെക്ടർ ഒാഫീസർ,ഐ.ടി.ഒാഫീസർ,പ്രൊജക്ട് സ്പെഷ്യലിസ്റ്റ്, പബ്ളിക് റിലേഷൻ ഒാഫീസർ, ലാ ഒാഫീസർ, അസിസ്റ്റന്റ് എൻജിനിയർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,അസിസ്റ്റന്റ് മാനേജർ, ക്ളാർക്ക് കാഷ്യർ, ഡ്രൈവർ തുടങ്ങി എല്ലാ തസ്തികകളിലുമുണ്ടാകുന്ന ഒഴിവുകളിൽ പി.എസ്.സി വഴി മാത്രം നിയമനം നടത്താൻ കേരള ബാങ്ക് തീരുമാനിച്ചു. പ്യൂൺ മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെയുള്ള തസ്തികകളിൽ പ്രമോഷൻ നൽകാനും ഇതോടൊപ്പം കേരളബാങ്ക് ഭരണസമിതിയോഗം തീരുമാനിച്ചു. ബാങ്ക് രൂപീകരണത്തിനുശേഷം ആദ്യമായാണ് പ്രമോഷൻ നടത്താനൊരുങ്ങുന്നത്.