sajiv

കാട്ടാക്കട:മത്സ്യ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണമരണം. .കാട്ടാക്കട കിള്ളി ചെക്കാല വിളാകം കാവിൻപുറം ഷമീർ മൻസിലിൽ ഷഹാബ്ദീന്റെ മകൻ സജീബ് (39)ആണ് മരിച്ചത്.മീൻ കച്ചടവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജീബ്..ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെ കാട്ടാക്കട-മലയിൻകീഴ് റോഡിൽ അന്തിയൂർകോണം പാപ്പാറ കൊടും വളവിലാണ് അപകടം.തിരുവനന്തപുരം ഭാഗത്തു നിന്ന് കാട്ടാക്കടയിലേക്ക് വരുകയായിരുന്നു ഇരു വാഹനങ്ങളും.കൊടും വളവിൽ എതിരെ വന്ന ബൈക്കിന് സൈഡ് നൽകിയ ലോറി മുന്നിലൂടെ സഞ്ചരിക്കുകയായിരുന്ന സജീബിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് റോഡിന്റെ വശത്തേക്കും സജീബ് റോഡിലേക്കും തെറിച്ചു വീണു. ലോറിയുടെ പിൻ ടയർ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവ സമയത്തുതന്നെ മരണം സംഭവിച്ചു.കൊടും വളവും റോഡിനോട് ചേർന്നു വളവിലെ ഇലക്ട്രിക്ക് പോസ്റ്റും കാരണം പലപ്പോഴും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്.അഞ്ചോളം പേരാണ് ഇതുവരെ ഈ ഭാഗത്തു അപകടത്തിൽ മരിച്ചത്. ഡ്രൈവറേയും ലോറിയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.സജീബിന്റെ ഭാര്യ:മാജിത.മക്കൾ:റിയ,റിഫാൻ.