
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും നായികമാർ
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദ വെള്ളിത്തിരയിലേക്ക്. നെറ്റ് ഫ്ളിക്സ് ലൈവ് ആക്ഷൻ മ്യൂസിക്കൽ ഫിലിം ദി ആർച്ചീസ് ആണ് അഗസ്ത്യയുടെ ആദ്യ ചിത്രം.ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. സോയ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോമിക് കഥാപാത്രമായ ആർച്ചി ആൻഡ്രൂസ് എന്ന കഥാപാത്രത്തെയാണ് അഗസ്ത്യ അവതരിപ്പിക്കുന്നത്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെയും വ്യവസായി നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. ചെറുമകന് ആശംസ അർപ്പിച്ച് അമിതാഭ് ബച്ചൻ ട്വിറ്ററിൽ ട്വിറ്റ് ചെയ്തു. അഭിഷേക് ബച്ചനും ആശംസ നേർന്നു.