sahil12

ആലുവ: സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ ബീഹാറുകാരനായ 12 കാരൻ പെരിയാറിന്റെ കൈവഴിയായ ഏലൂക്കര പുഴയിൽമുങ്ങി മരിച്ചു. വർഷങ്ങളായി മുപ്പത്തടം തണ്ടിരിക്കൽ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ ദർബംഗ സ്വദേശി സാജിദിന്റെ മകൻ സാഹിൽ ആണ് മരിച്ചത്. ബിനാനിപുരം ഗവ. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിയാണ്. . ഇന്നലെ രാവിലെ 10 മണിയോടെ രണ്ട് കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കാൻ ഉളിയന്നൂരിൽ എത്തിയ കുട്ടി ,കളികഴിഞ്ഞ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മറ്റു കുട്ടികളുടെ നിലവിളി കേട്ടെത്തിയ തണ്ടിരിക്കൽ വീട്ടിൽ ജലീൽ പുഴയിലിറങ്ങി സാഹിലിനെ എടുത്ത് നജാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു . മാതാവ്: ആബിദ ഹാത്തൂൻ. സഹോദരങ്ങൾ: ദിൽഷാദ്, മുബസിറ, സാദിഖ്.