
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ 2022 ജൂലായ്, 2023 ജനുവരി ബാച്ചുകളിലേക്ക് പിഎച്ച്.ഡി പ്രവേശനത്തിന് മേയ് പത്തുവരെ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപർക്കും സർവകലാശാല അംഗീകരിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പാർട്ട് ടൈം പിഎച്ച്.ഡിക്ക് അപേക്ഷിക്കാം. ഫുൾടൈം വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തേക്ക് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിക്കും.
പ്രവേശന പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടുന്നവർക്കേ അഭിമുഖത്തിന് അർഹതയുള്ളൂ. രണ്ടിലും കൂടി 50 ശതമാനം മാർക്ക് നേടുന്നവരെ പരിഗണിക്കും. അപേക്ഷ ഫീസ് 1100 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 500 രൂപ. വിശദവിവരങ്ങൾ www.https://ktu.edu.in/ വെബ്സൈറ്രിൽ.